ജലസ്രോതസുകളുടെ സ്ഥിതിവിവരപഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ജലസ്രോതസുകളുടെ സ്ഥിതിവിവരപഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കാസറഗോഡ്: ജില്ലാസാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പ്രേരക്മാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടത്തിയ ജലസ്രോതസുകളുടെ വിവരശേഖരണത്തിന്റെ ജില്ലാതല റിപ്പോര്‍ട്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് അനക്‌സഹാളില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു .വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, അധ്യക്ഷത വഹിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പരിസ്ഥിതി സന്ദേശം നല്‍കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, അഡ്വ.എ.പി.ഉഷ, ഫരീദാസക്കീര്‍ അഹമ്മദ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ കെ വി രാഘവന്‍മാസ്റ്റര്‍, രാജന്‍ പൊയിനാച്ചി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ വി വി ശ്യാംലാല്‍ സ്വാഗതവും എം കെ ലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.