ഗാര്‍ഡന്‍ മാഗസിന്‍ ആറാം വാര്‍ഷിക പതിപ്പ് എം കെ ഗോപകുമാര്‍ പ്രകാശനം ചെയ്യും

ഗാര്‍ഡന്‍ മാഗസിന്‍ ആറാം വാര്‍ഷിക പതിപ്പ് എം കെ ഗോപകുമാര്‍ പ്രകാശനം ചെയ്യും

കാസറഗോഡ് (ഉദിനൂര്‍): മലയാളം മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്കും ഇംഗ്ലിഷ് നന്നായി വഴങ്ങും എന്ന് തെളിയിച്ചു കൊണ്ട് ഉദിനൂര്‍ സെന്‍ടല്‍ എയുപി സ്‌കൂളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡന്‍ ഇംഗ്ലിഷ് ഇന്‍ലന്‍ഡ് മാസിക ആറാം വയസിലേക്ക്. 2011 ല്‍ പ്രസിദ്ധീകരണമാരംഭിച്ച മാസികയുടെ ശിശുദിന പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണ് വിദ്യാലയം.

കേരളപ്പിറവി ദിനമായ നവമ്പര്‍ 1 ന് വിദ്യാലയത്തില്‍ ആരംഭിച്ച സര്‍ഗവസന്തം പരിപാടിയുടെ സമാപന ദിവസമായ നവംബര്‍ 14 ന് മടിക്കൈ ഗവ. യു പി സ്‌കൂള്‍ അധ്യാപകന്‍ എം കെ ഗോപകുമാര്‍ ഗാര്‍ഡന്‍ മാസികയുടെ ശിശുദിന പതിപ്പ് പ്രകാശനം ചെയ്യും. വിദ്യാലയത്തിലെ ഇംഗ്ലിഷ് ക്ലബ്ബാണ് ഗാര്‍ഡന്‍ മാസികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാസികയുടെ പത്രാധിപസമതി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ തന്നെയാണ്. സൃഷ്ടികള്‍ ശേഖരിക്കുക, മാസികയുടെ ലേ ഔട്ട് തയ്യാറാക്കുക, അനുയോജ്യമായ ചിത്രങ്ങള്‍ കണ്ടെത്തുക,ചിത്രങ്ങള്‍ക്ക്നിറം നല്‍കുക തുടങ്ങിയവയാണ്പത്രാധിപസമിതിയുടെ പ്രധാന ഉത്തരവാദിത്തം.

മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷിലുള്ള സൃഷ്ടികളുമായാണ് ഗാര്‍ഡന്‍ മാസിക പുറത്തിറങ്ങുന്നത്. പ്രമുഖ വിദ്യാഭ്യാസ ചിന്തകന്‍ ഡോ. കെ.എന്‍. ആനന്ദന്‍, പയ്യന്നൂര്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. കെ.സി. മുരളീധരന്‍. എസ് .എസ് .എ. മുന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ഡോ. പി.കെ ജയരാജ്,നിരൂപകന്‍ ഇ പി. രാജഗോപാലന്‍, ഹെഡ് മിസ്ട്രസ് വി.ചന്ദ്രിക എന്നിവര്‍ ഉപദേശ നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ട്.വിദ്യാലയത്തില്‍ നടന്നുവരുന്നസര്‍ഗവസന്തം പരിപാടിയുടെ സമാപനദിവസം കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദനകുറിപ്പുകളുടെ സമാഹാരങ്ങളുടെപ്രകാശനം, മലയാളത്തനിമ കുഞ്ഞുമാസികയുടെ പ്രകാശനം എന്നിവയും അരങ്ങേറും

Leave a Reply

Your email address will not be published.