ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി; കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി; കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബോവിക്കാനം: രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പെയ്ന്റിംഗ് തൊഴിലാളിയായ മകനെ കാണാത്തതിനാല്‍ അമ്മ നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിക്കുന്നതിനിടയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മങ്കോട് ഗോളിയടുക്കയിലെ നാഗേഷാ(20)ണ് മരിച്ചത്. സദാശിവന്റെയും ഉഷയുടെയും മകനാണ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ.

ബോവിക്കാനത്ത് രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പെയ്ന്റിംഗ് തൊഴിലാളിയായ മകനെ കാണാത്തതിനാല്‍ അമ്മ നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിക്കുന്നതിനിടയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published.