മികച്ച ആരാധകസംഘത്തിനുള്ള സ്‌പോര്‍ട്‌സ് ഓണേഴ്‌സ് പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്

മികച്ച ആരാധകസംഘത്തിനുള്ള സ്‌പോര്‍ട്‌സ് ഓണേഴ്‌സ് പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്

മുംബൈ: ക്രിക്കറ്റായാലും ഫുട്‌ബോളാലും ആരാധകരുടെ സ്‌നേഹത്തിലും പിന്തുണയിലും മലയാളികളെ തോല്‍പ്പിക്കാനാവില്ല മക്കളെ! ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ചങ്ക് പറിച്ച് നല്‍കിയ ആരാധക സംഘം മഞ്ഞപ്പടയ്ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകസംഘത്തിനുള്ള പുരസ്‌കാരം. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പും ചേര്‍ന്നു നല്‍കുന്ന പുരസ്‌കാരത്തില്‍ മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണം കിട്ടിയിട്ടുണ്ടെന്നു മഞ്ഞപ്പട അംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകസമൂഹമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആര്‍സിബി, ഈ വര്‍ഷം മുതല്‍ ഐഎസ്എല്ലിന്റെ ഭാഗമാകുന്ന ബംഗളൂരു എഫ്‌സിയുടെ ആരാധകരായ വെസ്റ്റ്‌ബ്ലോക് ബ്ലൂസ് എന്നിവരെ പിന്തള്ളിയാണ് മഞ്ഞപ്പടയുടെ തേരോട്ടം. ഐഎസ്എല്‍ നാലാം സീസണ് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിട്ടിയ ഈ പുരസ്‌കാരം, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നുറപ്പ്.

Leave a Reply

Your email address will not be published.