മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ജൂഡോ ചാംപ്യന്‍ഷിപ്പിന് കാസര്‍ഗോഡ് തുടക്കമായി

മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ജൂഡോ ചാംപ്യന്‍ഷിപ്പിന് കാസര്‍ഗോഡ് തുടക്കമായി

കാസര്‍ഗോഡ്: മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ജൂഡോ ചാംപ്യന്‍ഷിപ്പിന് കാസര്‍ഗോഡ് തുടക്കമായി. മത്സരത്തിലെ വിജയകള്‍ ലൂധിയാനയില്‍ നടക്കുന്ന ദേശിയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുപ്പത്തിയാറാമത് യൂത്ത് ജൂഡോ ചാംപ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു .

അണ്‍ പെണ്‍ വിഭാഗങ്ങളിലായി മുന്നൂറ് താരങ്ങളാണ് ജൂഡോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത. നാല്‍പത് കിലോ മുതല്‍ 8 വിഭാഗത്തിലായാണ് മത്സരം .ആണ്‍കുട്ടികളുടെ അന്‍പത് കിലോ വിഭാഗത്തില്‍ തൃശൂരിന്റെ പി.വി ജയസണും, അമ്പത്തഞ്ച് കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ സനല്‍ പടയാട്ടും സ്വര്‍ണ്ണം നേടി. മത്സരം ഇന്ന് സമാപിക്കും

Leave a Reply

Your email address will not be published.