ഹര്‍ത്താല്‍ നഷ്ടം നികത്താന്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യുന്ന നിയമം ഉണ്ടാക്കുമോ?

ഹര്‍ത്താല്‍ നഷ്ടം നികത്താന്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യുന്ന നിയമം ഉണ്ടാക്കുമോ?

ചിരിയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിന്റെ കരുത്ത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം വരവില്‍ ജോയ് താക്കോല്‍ക്കാരന്‍ ചിരിയേക്കാള്‍ വലിയ ചിന്തകളും കൊണ്ടാണ് വരുന്നത്. പുതിയ കാലത്തില്‍ സാധാരണക്കാര്‍ നേരിടുന്ന ജീവല്‍പ്രശ്‌നങ്ങള്‍ക്കെതിരെ എയ്യുന്ന ഒരുപാട് വിമര്‍ശനശരങ്ങളുണ്ട് ചിത്രത്തിലെന്ന് സൂചിപ്പിക്കുന്നു പുതിയ ടീസര്‍.

ഒരു ഹര്‍ത്താല്‍ കഴിയുമ്‌ബോഴേയ്ക്കും മുന്നൂറ്, നാനൂറ് കോടി രൂപയാണ് കേരളത്തിന് നഷ്ടം. ഈ ഹര്‍ത്താല്‍ ഉണ്ടാക്കുന്ന നഷ്ടം നികത്താന്‍ ഈ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികളുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്യുന്ന നിയമം ഉണ്ടാക്കാന്‍ പറ്റുമോ? മ്മക്ക് ഇഷ്ടപ്പെടുന്ന ഒരു ഫുഡ് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ?

റോഡിലിറങ്ങി സ്വന്തം മതത്തിന്റെ പേര് പറയാനുള്ള ധൈര്യമുണ്ടോ ആര്‍ക്കെങ്കിലും. ഇങ്ങനെയായിരുന്നോ നമ്മുടെ നാട്, ഇവിടെ ഫ്രീ വൈഫൈ കൊടുത്ത് നിങ്ങളെപ്പോലുള്ള യൂത്തന്മാരെ ഉറക്കിക്കിടത്ത്വാണ്. മുട്ടീട്ടും മുട്ടീം തുറന്നില്ലെങ്കില്‍ ചവിട്ടിപ്പൊളിക്കുക തന്നെ. ഇങ്ങനെ പോകുന്നു സാധാരണക്കാരന്റെ ഉള്ളില്‍ പിടയ്ക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ മാസ് ഡയലോഗുകള്‍. ഒടുവില്‍ എനിക്ക് നീതി വേണം യുവര്‍ ഓണര്‍ എന്ന താക്കോല്‍ക്കാരന്റെ ദയനീയമായ അപേക്ഷയ്ക്ക് ആ… തരാം എന്ന മജിസ്‌ട്രേറ്റിന്റെ ചിരിയുണര്‍ത്തുന്ന മറുപടിയോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

 

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് നവംബര്‍ പതിനേഴിനാണ് തിയേറ്ററുകളിലെത്തുന്നത്. രഞ്ജിത് ശങ്കറിന്റേതു തന്നെയാണ് തിരക്കഥ. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസിന്റെ ബാനറില്‍ ചിത്രത്തിന്റെ വിതരണവും ഇവര്‍ തന്നെയാണ്. 2013ലാണ് ചിത്രത്തിന്റെ ആദ്യഭാഗമായ പുണ്യാളന്‍ അഗര്‍ബത്തീസ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published.