കേരളാ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു

കേരളാ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു

പരിയാരം: കേരളാ ആരോഗ്യസര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് ആദ്യമായി പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു. ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയ്യതികളിലായാണ് കലോല്‍സവം നടക്കുന്നത്.

സംസ്ഥാന മെഡിക്കല്‍-ദന്തല്‍-ഹോമിയോ-ആയുര്‍വേദ-സിദ്ധ-നേഴ്‌സിങ്ങ്-ഫാര്‍മസി-പാരാമെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകള്‍ 76 ഇനങ്ങളിലായി മാറ്റുരയ്ക്കും.

കലോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണയോഗം 14 ന് ഉച്ചക്ക് രണ്ടിന് മെഡിക്കല്‍ എജ്യുക്കേഷന്‍ ഹാളില്‍ ചേരുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.