ദ്വിദിന സന്നാഹ മല്‍സരത്തില്‍ ലങ്കയ്‌ക്കെതിരെ സഞ്ജു സാംസണ് സെഞ്ചുറി

ദ്വിദിന സന്നാഹ മല്‍സരത്തില്‍ ലങ്കയ്‌ക്കെതിരെ സഞ്ജു സാംസണ് സെഞ്ചുറി

കൊല്‍ക്കത്ത : ശ്രീലങ്കയ്‌ക്കെതിരായുള്ള ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ക്യാപ്റ്റനായ സഞ്ജു സാംസണ് സെഞ്ചുറി. 57 ഓവറില്‍ നാലിന് 228 റണ്‍സ് എന്ന നിലയിലാണ് ബോര്‍ഡ് ഇലവന്‍. 123 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്‌സും കണ്ടെത്തിയ സഞ്ജു, 107 റണ്‍സുമായി ക്രീസിലുണ്ട്.

ബി.സന്ദീപ് 35 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 16 റണ്‍സുമെടുത്തു ഒപ്പം തന്നെയുണ്ട്. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ജീവന്‍ജോത് സിങ്ങിനൊപ്പം 68 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത സഞ്ജു, നാലാം വിക്കറ്റില്‍ മലയാളി താരം തന്നെയായ രോഹന്‍ പ്രേമിനൊപ്പം 71 റണ്‍സും കൂട്ടുച്ചേര്‍ത്തു.
പിന്നീടെത്തിയ ബി.സന്ദീപിനൊപ്പം സഞ്ജു 58 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ശ്രീലങ്ക ഉയര്‍ത്തിയ 411 റണ്‍സ് പിന്തുടരുന്ന ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍, രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ രണ്ടിന് 89 റണ്‍സ് എന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published.