ആന്ധ്രയില്‍ യാത്രാബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി; 12 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരണം

ആന്ധ്രയില്‍ യാത്രാബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി; 12 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരണം

വിജയവാഡ: ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ ബോട്ട് മറിഞ്ഞ് 28 പേരെ കാണാതായി. ഇതില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. മറ്റു പതിനാറുപേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്.

ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്കുള്ള യാത്രയ്ക്കിടെയാണു ബോട്ട് മറിഞ്ഞത്. നദീ സംഗമ സ്ഥലത്തെ ‘പവിത്ര ആരതി’ ദര്‍ശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ദിവസവും എത്താറുണ്ട്. ഇങ്ങനെ എത്തിയ സംഘത്തിനാണ് അപകടം ഉണ്ടായത്. മീന്‍പിടിത്തക്കാരും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതുവരെ ഒമ്ബത് മൃതദേഹങ്ങള്‍ കണ്ടെത്തി. നാല്പതോളം പേരുമായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 12 പേരെ മീന്‍പിടുത്തക്കാര്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. സിംപിള്‍ വാട്ടര്‍ സ്‌പോര്‍ട് എന്ന സ്വകാര്യ ഏജന്‍സിയുടേതാണ് അപകടത്തില്‍പ്പെട്ട ബോട്ട്. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോള്‍ നഗരവാസികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published.