റിസര്‍വ്വ് ബാങ്ക് ഓഫ് പാക്കത്തില്‍ നിന്നുമച്ചടിച്ച നോട്ടുകളടക്കം നിരോധിക്കപ്പെട്ടു. എന്നിട്ടുമെന്തിനു വിഢിദിനം

റിസര്‍വ്വ് ബാങ്ക് ഓഫ് പാക്കത്തില്‍ നിന്നുമച്ചടിച്ച നോട്ടുകളടക്കം നിരോധിക്കപ്പെട്ടു. എന്നിട്ടുമെന്തിനു വിഢിദിനം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

നോട്ടു ദിനത്തിനത്തിന് ഒരു വയസ് തികഞ്ഞു. അതിനകത്തെ കറുപ്പും വെളുപ്പും തിരയുകയായിരുന്നു മുഴുവനും മാധ്യമങ്ങള്‍. ചാനലുകള്‍ ഉല്‍സവം കൊണ്ടാടി. നോട്ട് നിരോധിക്കേണ്ടതില്ലായിരുന്നുവെന്ന ന്യായം പറഞ്ഞു കൊണ്ടായിരുന്നു ഒട്ടു മിക്ക ചര്‍ച്ചകളും കടന്നു പോയത്. ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രതിസന്ധി മാറിയിട്ടില്ലത്രെ. വിഢിദിനമായും ചിലര്‍ ആചരിച്ചു. ഈ നോട്ടിടപാട് സത്യത്തില്‍ രാജ്യത്തെ കിഴ്പ്പോട്ടു കമിഴ്ത്തിയിട്ടതു തന്നെയാണോ കടന്നു പോയിട്ടുള്ളത്? ഒരു തനിനാടന്‍ വിചാരമാണിവിടെ.

ആകെ ഇന്ത്യയുടെ ആസ്തി എന്നു പറയുന്നത് ഉദ്ദേശം 5.6 ലക്ഷം കോടി ഡോളറാണ്. അഥവാ മുന്നൂററി അറുപത്തി നാല് ലക്ഷം കോടി രൂപ. ലോക സമ്പത്ത് രാഷ്ട്രത്തിലെ ഏഴാം കൂലിയല്ല, ഏഴാ സ്ഥാനക്കാരാണ് ഇന്ത്യ. ഒന്നാമന്‍ പിന്നെ പറയേണ്ടതില്ലല്ലോ. അമേരിക്ക തന്നെ. ഇന്ത്യക്കും പിന്നില്‍ പത്താം ക്ലാസിലാണ് ഓസ്ട്രേലിയ. എന്നിട്ടു പോലും ഇന്ത്യയേക്കാള്‍ പതിന്മടങ്ങ് സന്തുഷ്ടരും സമ്പത്തുള്ളവരുമാണ് അവരെന്ന കാര്യം നമ്മെ അല്‍ഭുതപ്പെടാറില്ലെ. കാര്യം നിസ്സാരമാണ്. അവിടെയുള്ള ആകെ ജനസംഖ്യ കൂട്ടി കിഴിച്ചാല്‍ കേരളത്തിലുള്ളത്രയും വരെ പോരില്ല. കേവലം 2.2 കോടി ജനങ്ങള്‍ക്ക് യഥേഷ്ടം എടുത്തു കളിക്കാന്‍ അവിടെ നീക്കിയിരിപ്പുണ്ട്. പക്ഷെ ആസ്വദിക്കാന്‍ യോഗമുള്ള ജനങ്ങളില്ല. ഇവിടെ തിരിച്ചാണല്ലോ. യോഗമുള്ളര്‍ 121 കോടിയാണ് ലോകത്തിലെ ഏഴാം നമ്പര്‍ സമ്പത്തുകാരന്റെ സമ്പത്തു വീതം വെക്കുമ്പോള്‍ ആളോഹരി നാം ദരിദ്രനാകുന്നതിന് കാരണം ജനപ്പെരുപ്പമാണ്. അപ്പോള്‍ ചൈനയോ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിടെ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നതു കൊണ്ട്. ചൈനയുടെ കണക്കു വിട്ടാല്‍ ലോകത്ത് ആകെയുള്ളതിന്റെ 17 ശതമാനവും ജീവിക്കുന്നത് ഇന്ത്യയിലാണെന്നോര്‍ക്കണം.

മോദിയാണോ അതോ ഉള്ളതു കൊണ്ട് ഓണം പോലെ ജിവിക്കുന്ന ഇന്ത്യാക്കാര്‍ക്കാണോ നിരോധനം കൊണ്ട് ഗുണമുണ്ടായതെന്ന ഒരു നാടന്‍ പരിശോധന ഇവിടെ നടത്തി നോക്കാം.

നമ്മുടെ നോട്ടടിക്കുന്ന യന്ത്രം കൈവശമിരിക്കുന്നത് റിസര്‍വ് ബാങ്കിന്റെ പക്കലാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയേക്കാള്‍ വൃത്തിയുള്ള നോട്ട് അടിച്ചിരുന്നു നമ്മുടെ അയല്‍പ്പക്കമായ റിസര്‍വ്വ് ബാങ്ക് ഓഫ് പാക്കത്ത്. പള്ളിക്കരക്കടുത്തുള്ള പാക്കം എന്ന സ്ഥലത്ത് ഒരു തെങ്ങിന്‍ തോപ്പിലെ പമ്പ് ഹൗസില്‍ സ്ഥാപിച്ചിരുന്ന നോട്ടടി മിഷ്യനും മറ്റും നാം പണ്ട് നേരിട്ടു പോയി കണ്‍കുളിര്‍ക്കെ കണ്ടതോര്‍മ്മയുണ്ടാകുമല്ലോ. റിസര്‍വ് ബാങ്ക് ഓഫ് പാക്കം പോലെ പല കള്ളനോട്ടടി കേന്ദ്രങ്ങളും 121 കോടി ജനങ്ങള്‍ക്കിടയില്‍ പണം വിതരണം ചെയ്തിരുന്നു. അതിനു പുറമെയാണ് പാക്കിസ്ഥാന്റെയും, അഫ്ഗാനിസ്ഥാനിസ്ഥാന്റെയും വക കപ്പലു കണക്കാണ് നോട്ടെത്തിക്കൊണ്ടിരുന്നത്. എല്ലാം ആയിരത്തിന്റെയും അഞ്ഞുറിന്റെയും നോട്ടുകള്‍. അവയടക്കമുള്ള ഇന്ത്യന്‍ നോട്ടുകള്‍ മുഴുവന്‍ കണ്ണടച്ചു തുറക്കുന്നതിനു മുമ്പേയല്ലെ മോദി നിരോധിച്ചു കളഞ്ഞത്. അതുകൊണ്ട് ആര്‍ക്കാണ് ഛേദം എന്നത് ഊഹിക്കാവുന്നതേ ഉള്ളു.

കള്ളപ്പണക്കാര്‍ കുത്തുപാള എടുക്കേണ്ട ഘട്ടം വന്നു. പൂഴ്ത്തിവെച്ചതൊക്കെ വെളിയില്‍ ചാടി. നൂറിനു തൊണ്ണൂറും പിടിച്ചു വാങ്ങി വരവു വെച്ച് പിച്ച കൊടുക്കും പോലെ പത്തുരൂപാ ഉള്ളം കൈയ്യില്‍ വെച്ച് കൊടുത്ത് കള്ളപ്പണക്കാരന്റെ സ്‌കൂളു പൂട്ടിച്ചു. ഖജാനാവില്‍ പണം വന്നു നിറഞ്ഞു. കള്ളപ്പണക്കാരില്‍ ചില വിരുതന്മാര്‍ ഒഴികെ മിക്കവരും പാപ്പരായി. ഗുണം പിടിച്ചവരില്‍ ചില സംഘികളും ഉണ്ടെന്നതാണ് പറഞ്ഞു കേള്‍വി. തക്കത്തില്‍ വെട്ടിയെടുക്കാന്‍ കഴിയാതെ വന്നവര്‍ക്കാണ് ഏറെ സങ്കടവും പരാതിയും. കൂട്ടത്തില്‍ പാക്കിസ്ഥനിലെ ഭീകരവാദികളുടെ കഞ്ഞികുടിയും മുട്ടിക്കാണണം. ചിലവഴിക്കാതെ പൂഴ്ത്തിവെച്ച കള്ളപ്പണക്കാരുടെ കഴുത്തില്‍ മോദിയിട്ട ഇരട്ടക്കുരുക്ക് കണക്കിലേറെ മുറുകിപ്പോയി എന്നതില്‍ ഒരു വര്‍ഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടപ്പെടാതെ വയ്യ. നോട്ടു നിരോധനം കൊണ്ട് ഇന്ത്യ ലോകത്തിന് തന്നെ നേട്ടം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. കള്ളനോട്ട് ചിലവഴിച്ച് വലിയ തോതില്‍ നാം ഭീകരവാദത്തെയും കുഴല്‍പ്പണക്കാരേയും, ഹവാലാക്കാരേയും പ്രോല്‍സാഹിപ്പിച്ചിരുന്നു. ആ രോഗത്തിന്റെ വാക്സിന്‍ ആയതോടെ രോഗശാന്തിയായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നും സ്വരൂപിച്ച പഴയ നോട്ടുകളെല്ലാം എത്തിച്ചേര്‍ന്നത് നമ്മുടെ അയല്‍പ്പക്കമായ കണ്ണൂരിലേക്കാണ്. അവിടയുള്ള വെസ്റ്റേണ്‍ ഇന്ത്യാ പ്ലേവൂഡ് കമ്പനിക്ക് ലോഡ് ഒന്നിനു 25 രൂപാ നിരക്കിനാണ് ഈ നോട്ടുകളത്രയും വിറ്റഴിച്ചത്. (ഫ്രീ കൊടുക്കാന്‍ നിയമം അനുവദിക്കാത്തതു കൊണ്ടാണ് ലോഡിന് 25 രൂപാ കണക്കില്‍ വരവിട്ടിരുന്നത്) അവര്‍ നോട്ടെല്ലാം കൂട്ടി അരച്ചു കലക്കി ഹാര്‍ഡ്ബോര്‍ഡുണ്ടാക്കി വിറ്റു.

ഇനി മറ്റൊരു നാടന്‍ പോയിന്റ്. ഒരു ലക്ഷം രൂപയൂടെ നോട്ട് റിസര്‍വ് ബാങ്ക് അച്ചടിച്ച് പുറത്തേക്ക് ഇറക്കണമെങ്കില്‍ ഒരുലക്ഷം രൂപക്കാനുപാതികമായ സ്വര്‍ണം റിസര്‍വ് ബാങ്കില്‍ പണയം വെക്കണം. പണ്ട് കോണ്‍ഗ്രസ് ഭരിക്കുമ്പോഴോക്കെ ഹൗറ പോലുള്ള വലിയ വലിയ റെയില്‍വ്വേ സ്റ്റേഷനുകളും, വിമാനത്താവളങ്ങളും മറ്റും പണയത്തിനെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ ആ പരിപാടി ഒക്കെ നിര്‍ത്തി. സ്വര്‍ണമുണ്ടോ, നോട്ടടിച്ചു തരും. ഇല്ലെങ്കില്‍ ഉള്ളതു കൊണ്ട് കഴിഞ്ഞു കൊള്ളണം. മോദിയുടെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തിരികെ വരാതിരുന്നു കാരണം നമ്മള്‍ പണയമായി അവിടെ നേരത്തെ നിക്ഷേപിച്ചിരുന്ന സ്വര്‍ണം അത്രയും റിസര്‍വ് ബാങ്കിന്റെ പെട്ടിയില്‍ നീക്കിയിരിപ്പു ബാക്കിയായി കിടപ്പുണ്ട്.

‘ങ്ങ്.. തന്നേര്. ‘
ഒന്നുകില്‍ മോദിക്കത് തിരിച്ചു ചോദിക്കാം. അതല്ലെങ്കില്‍ അത്രയും മുല്യമുള്ള നോട്ട് അച്ചടിച്ചു മേടിക്കാം. മോദി ചെയ്തത് രണ്ടാമത്തെ കാര്യമാണ്. അതു കൊണ്ട് നാട്ടില്‍ എടുത്തു കളിക്കാന്‍ പണമായി.

പണം കണക്കില്‍ കൂടുതല്‍ അടിച്ചു വിട്ടാല്‍ ദാരിദ്ര്യം മാറുമോ, മാറിയില്ലല്ലോ എന്നിടത്താണ് അടുത്ത വേവലാതി. ഒരു ലക്ഷം രൂപയുടെ കറന്‍സി അച്ചടിച്ച് മോദി കാഞ്ഞങ്ങാട് പട്ടണത്തില്‍ ചിലവഴിക്കാനിട്ടു എന്നു കരുതുക. ആ പണം കൊണ്ട് നമ്മള്‍ നാട്ടുകാര്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സാധനങ്ങള്‍ വാങ്ങും. ഹോട്ടലില്‍ പോയി ചായ കുടിക്കും. അവിടെയെല്ലാം കാളവുമായി മോദിയുടെ ആള്‍ക്കാര്‍ കാവലുണ്ട്. അതാണ് ജി.എസ്.ടി. എന്ന നീരാളി. ഉപ്പിനില്ലെങ്കിലും കര്‍പ്പൂരത്തിനു വരെ ജി.എസ്.ടി ഉണ്ടെന്നറിയാമല്ലോ. ഒരു ലക്ഷം ഒരു ദിവസം നമ്മള്‍ ചിലവഴിക്കുമ്പോള്‍ ഉദ്ദേശം കണക്കില്‍ പറഞ്ഞാല്‍ പത്തു ശതമാനം ടാക്സ് തന്നെ വെച്ചു കൂട്ടിയാല്‍ ഒരു ദിവസം തന്നെ ലക്ഷത്തിനു കിട്ടുന്ന നികുതി പത്തായിരമാണ്. മാസത്തില്‍ മുപ്പതിനായിരം മുന്നു മാസം തികയുമ്പോഴേക്കും അടിച്ച ഒരു ലക്ഷം മുതല്‍ പലിശ അഥവാ ടാക്സായി പിരിഞ്ഞു കിട്ടി. ഇങ്ങനെ നമ്മള്‍ ചായകുടിച്ചു തീര്‍ക്കുന്ന പണം ജി.എസ്.ടി എന്ന പേരില്‍ കുഞ്ഞിക്കുന്നത് സ്വരൂപിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായും, വികസന പ്രവര്‍ത്തനങ്ങള്‍ക്കായും ചിലവഴിക്കുന്നത്.

മോദിയുടെ പരിഷ്‌ക്കാരത്തോടെ നികുതി വരുമാനം കൂടി എന്ന് തോമസ് ഐസക് അടക്കം പറഞ്ഞാല്‍ പിന്നെന്തിനു നാം വിഢിദിനം ആചരിക്കുമ്പോള്‍ അത്തരക്കാര്‍ക്ക് കുഴലൂതണം? നോട്ട് നിരോധനത്തിലൂടെ സര്‍ക്കാരിന്റെ ലാഭം കുറഞ്ഞു പോയി, സര്‍ക്കാര്‍ പാപ്പരായി എന്നൊന്നും ആരും പറയുന്നില്ല. പിന്നെ അതിന്റെ മറുതലയാണ് സര്‍ക്കാര്‍ നന്നായിട്ടും നാട്ടില്‍ അതിന്റെ പെരുപ്പിക്കലൊന്നും കാണുന്നില്ലല്ലോ എന്ന സംശയം. അവ നമുക്ക് വഴിയേ വരാം.

Leave a Reply

Your email address will not be published.