സ്വകാര്യ ബസ് ഡ്രൈവര്‍: കുളത്തില്‍ മരിച്ച നിലയില്‍

സ്വകാര്യ ബസ് ഡ്രൈവര്‍: കുളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്രയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടതിനടുത്ത സ്ഥലത്താണ് രാത്രി ബസ് നിര്‍ത്തിയിടാറുള്ളത്.

കാടും പുല്ലും നിറഞ്ഞ റോഡ് വക്കിലെ കുളത്തില്‍ അബദ്ധത്തില്‍ വീണതാണെന്ന് പറയപ്പെടുന്നു. കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. അമ്മദിന്റെയും റംലയുടെയും മകനാണ്. കുറ്റ്യാടിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന അജ്മല്‍ അടുത്തിടെയാണ് ബസില്‍ ജോലിക്കു കയറിയത്.

Leave a Reply

Your email address will not be published.