ട്രംപിനുവേണ്ടി പ്രണയഗാനം ആലപിച്ച് ദുതേര്‍തെ

ട്രംപിനുവേണ്ടി പ്രണയഗാനം ആലപിച്ച് ദുതേര്‍തെ

മനില: യു.എസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി പ്രണയഗാനം ആലപിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ഗാലയില്‍ നടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ (ആസിയാന്‍) രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലെ അത്താഴവിരുന്നിലാണ് ദുതേര്‍തെ ഫിലിപ്പീനോ ഗാനം ആലപിച്ചത്.

”നീ എന്റെ ലോകത്തിന്റെ വെളിച്ചമാണ്, എന്റെ ഹൃദയത്തിന്റെ പകുതിയും നീയാണ്” എന്ന അര്‍ഥം വരുന്ന ഗാനമാണ് ദുതേര്‍തെ ട്രംപിനുവേണ്ടി പാടിയത്. പാട്ടുപാടി കഴിഞ്ഞ ശേഷം ട്രംപിന്റെ നിര്‍ദേശമനുസരിച്ചാണ് പാട്ടുപാടിയതെന്ന് ദുതേര്‍തെ പറഞ്ഞു. പരുക്കന്‍ സ്വഭാവം കാരണം ‘കിഴക്കിന്റെ ട്രംപ്’ എന്നാണ് ദുതേര്‍തെ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published.