ഈറ്റക്കടത്ത് വ്യാപകം

ഈറ്റക്കടത്ത് വ്യാപകം

ശ്രീകണ്ഠപുരം: കേരള-കര്‍ണാടക വനാതിര്‍ത്തിയിലുള്‍പ്പെടെ ഈറ്റകള്‍ (ഓടകള്‍) വെട്ടിക്കടത്തുന്നു. കാഞ്ഞിരക്കൊല്ലിയിലെ ടൂറിസ്റ്റ് കേന്ദ്രമായ അളകാപുരി വെള്ളച്ചാട്ടത്തിന് മുകളില്‍നിന്നടക്കമാണ് വന്‍തോതില്‍ ഈറ്റകള്‍ വെട്ടിക്കൊണ്ടുപോകുന്നത്.

ജലസ്രോതസ്സകളുടെ സംരക്ഷകരാണ് ഈറ്റകള്‍. ഇരുപത്തഞ്ചിലധികം വരുന്ന കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കാഞ്ഞിരക്കൊല്ലിയില്‍ ഈറ്റകള്‍ വെട്ടിമാറ്റിയതിനുസമീപത്തെ തോടിനെയാണ്. പ്രദേശവാസികള്‍ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന ഈറ്റകള്‍ കച്ചവടതാത്പര്യാര്‍ഥം പുറത്തുനിന്നെത്തിയവര്‍ വെട്ടിക്കടത്തിയിരിക്കുകയാണ്.

ഇത് വറ്റാത്ത നീരുറവകളുടെ നാശത്തിന് വഴിയൊരുക്കുമെന്നും ഇതിനെതിരേ ഇരുപത്തിയേഞ്ചാളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതി പയ്യാവൂര്‍ പഞ്ചായത്ത്, പയ്യാവൂര്‍ പോലീസ്, വനംവകുപ്പ് അധികാരികള്‍ എന്നിവര്‍ക്ക് നല്‍കി. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published.