പോഷകാഹാര വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം

പോഷകാഹാര വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം

ബദിയഡുക്ക: അങ്കണവാടികളില്‍ വിതരണം ചെയ്യേണ്ട അരി പുഴുവരിച്ച നിലയില്‍ കണ്ടതിനു പിന്നാലെ കുട്ടികള്‍ക്കു വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തിലും കൃത്രിമം നടക്കുന്നതായി പരാതി. കാസര്‍ഗോഡ് സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ ചെങ്കള ഐസിഡിഎസിനു കീഴില്‍ ബദിയഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 58-ാം നമ്പര്‍ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരത്തില്‍ വ്യാപകമായി കൃത്രിമം കാണിക്കുന്നതായി പരിസരവാസികളും വെല്‍ഫെയര്‍ കമ്മിറ്റിയും പരാതിയുമായി രംഗത്തുവന്നു.

ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒരു കുട്ടിക്ക് 100 മില്ലി പാലും ചൊവ്വ വെള്ളി ദിവസങ്ങളില്‍ ഒരു മുട്ടയും ബുധന്‍ ശനി ദിവസങ്ങളില്‍ 100ഗ്രാം പഴവും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നിരിക്കെ ഇവിടുത്തെ അങ്കണവാടി അധ്യാപിക പകുതി മുട്ടയും പാലും പഴവും പേരിനു മാത്രമാണു നല്‍കുന്നതെന്നാണ് ആരോപണം.

അധ്യാപിക കുട്ടികള്‍ക്ക് നല്‍കുന്ന പോഷകഹാര വിതരണത്തിലെ ക്രമക്കേടിനെതിരേ ജില്ലാ കളക്ടര്‍, സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫീസര്‍, ഐസിഡി എസ് ഓഫീസര്‍, ബ്ലോക്ക്‌ െ ഡവലപ്പ്‌മെന്റ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയും പരിസരവാസികളും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.