കയ്യൂരിന്റെ കഥയറിയാന്‍ കര്‍ണാടക സംഘമെത്തി

കയ്യൂരിന്റെ കഥയറിയാന്‍ കര്‍ണാടക സംഘമെത്തി

ചെറുവത്തൂര്‍: പോരാട്ടങ്ങളിലെ അഗ്‌നിബിന്ദുവായ കയ്യൂരിന്റെ കഥ അറിയാന്‍ കര്‍ണാടക സംഘമെത്തി. ഡി.വൈ.എഫ്.ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടപ്പള്ളി, ചേതന തീര്‍ത്ഥഹള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കയ്യൂരിന്റെ ധീരോദാത്തവും ആവേശോജ്ജ്വലവുമായ കഥയറിയാന്‍ ഞായറാഴ്ചയാണ് കയ്യൂര്‍ ഗ്രാമത്തിലെത്തിയത്. അന്‍പതംഗ ഡി.വൈ.എഫ്.ഐ സംഘം നാടകം, കവിത തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ കയ്യൂരിന്റെ കഥ നേരിട്ടറിയാനെത്തിയ സംഘത്തെ നയിക്കുന്ന ചേതന തീര്‍ത്ഥഹള്ളി ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരെയും പ്രതികരിച്ചതിന് സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന പ്രമുഖ കന്നട തിരക്കഥാകൃത്തും എഴുത്തുകാരിയുമാണ്. സംഘാംഗങ്ങളുമായി എം. രാജഗോപാലന്‍ എം.എല്‍.എ, എഴുത്തുകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംവദിച്ചു.

Leave a Reply

Your email address will not be published.