തണല്‍:കുട്ടികളുടെ അഭയ കേന്ദ്രം

തണല്‍:കുട്ടികളുടെ അഭയ കേന്ദ്രം

കാഞ്ഞങ്ങാട്:  ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനം കുട്ടികളുടെ സംഗമവും തണല്‍ പദ്ധതി ജില്ലാതല പ്രഖ്യാപനവും ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. റാലിയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആനന്ദ്.വി.ചന്ദ്രന്‍ (കുട്ടികളുടെ പ്രധാന മന്ത്രി) സ്വാഗതവും ആര്യ നാരായണന്‍(കുട്ടികളുടെ പ്രസിഡണ്ട്) അധ്യക്ഷനായി, ചൈതന്യ ബാബു (സ്പിക്കര്‍) ശിശുദിന സന്ദേശം നല്‍കി. കെ.പി.പ്രകാശ് (ഡി.ഇ.ഒ,) ഒ.എം.ബാലകൃഷ്ണന്‍, മധു മുതിയക്കാല്‍, എം.ലക്ഷ്മി, എം.പി.വി.ജാനകി, കൂത്തൂര്‍ കണ്ണന്‍, അജയന്‍ പനയാല്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.