പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ പുത്തന്‍ ഓഫറുമായി വോഡഫോണ്‍

പുതിയ നിരക്കില്‍ സമഗ്രമായ വോയ്‌സ് കോളുകളും, ഡേറ്റയും ലഭ്യമാകുന്ന ‘ഛോട്ടാ ചാംപ്യന്‍’ പായ്ക്കുമായാണ് വോഡഫോണ്‍ എത്തിയിരിക്കുന്നത്. വോഡഫോണ്‍ ഛോട്ടാ ചാംപ്യന്‍ പായ്ക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡേറ്റയും 28 ദിവസത്തേക്ക് ലഭിക്കും.
മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 38 രൂപയ്ക്കു റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്ക് 100 ലോക്കല്‍, എസ്ടിഡി കോളുകളും 200 എംബിയുടെ 2ജി ഡേറ്റയും ലഭ്യമാകും.

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, യുഎസ്എസ്ഡി, വെബ്‌സൈറ്റ്, മൈ വോഡഫോണ്‍ ആപ്പ് എന്നിവിടങ്ങളില്‍ വോഡഫോണ്‍ ‘ഛോട്ടാ ചാമ്ബ്യന്‍’ പായ്ക്ക് ലഭ്യമാണ്. ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും ഓഫര്‍ ലഭ്യമാവുക. ഇത്രയും കുറഞ്ഞ നിരക്കില്‍ ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ സംയോജിത പായ്ക്കാണിതെന്നും, വരിക്കാര്‍ക്കു കൂടുതലായി 100 എംബി ഡേറ്റ നല്‍കുന്നുണ്ടെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്ല പറഞ്ഞു.

Leave a Reply

Your email address will not be published.