ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചൈല്‍ഡ് ലൈന്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഢനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. പ്രകാശന്‍ വിതരണം ചെയ്തു. രതീഷ് അമ്പലത്തറ, സുധീഷ്.കെ.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനഘ് പി (ജി.എച്ച്.എസ്.എസ് കുട്ടമത്ത്) ഹുസൈന്‍ ടി (ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍ മൂല), അഭിരാം വിജയന്‍ (ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്) എന്നീ കുട്ടികളുടെ പോസ്റ്ററുകള്‍ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ സ്വാഗതവും, വോളണ്ടിയര്‍ പ്രീജ എ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.