തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി, രാജി വയ്ക്കുന്നതാണ് ഉചിതം

തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി, രാജി വയ്ക്കുന്നതാണ് ഉചിതം

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങിവരണമെന്നും സാധാരണക്കാരെ പോലെ നിയമനടപടികള്‍ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷിയെന്നും മന്ത്രിസ്ഥാനത്തിരുന്ന് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കുമെന്നും കോടതി ആവര്‍ത്തിച്ച് ചോദിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പുരോഗമിക്കവെയാണ് കോടതിയുടെ അതിരൂക്ഷവിമര്‍ശനങ്ങള്‍ തുടരുന്നത്.

നിയമത്തെ മാനിക്കുന്നെങ്കില്‍ സാധാരണ മനുഷ്യനായി നിയമനടപടികള്‍ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതിനാലാണ് ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉച്ചയ്ക്ക് ശേഷം നടന്ന വാദത്തില്‍ മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകനായ സ്റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ കൈക്കൊണ്ടത്. കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ ഒന്നുമില്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.