എ.പദ്മകുമാര്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

എ.പദ്മകുമാര്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ എം.എല്‍.എ എ.പദ്മകുമാറിനെ സര്‍ക്കാര്‍ നിയമിച്ചു. സി.പിഐ നോമിനിയായി ശങ്കര്‍ ദാസിനെയും നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം.

സി.പി.എം പത്തനംതിട്ട ജില്‌ളാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് പദ്മകുമാര്‍. പ്രമുഖ കോണ്‍ട്രാക്ടര്‍ ആറന്മുള കീച്ചംപറന്പില്‍ പരേതനായ അച്യുതന്‍ നായരുടെ മകനാണ്. തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ദാസ് എ.ഐ.ടി.യുസി നേതാവാണ് . പത്തനംതിട്ട മുന്‍ എസ്.പി ഹരിശങ്കര്‍ ഐ.പി എസ് മകനാണ്.

Leave a Reply

Your email address will not be published.