കേരളത്തില്‍ കുട്ടികള്‍ക്ക് രക്ഷയില്ല; ഈ വര്‍ഷം രജിസ്റ്റ് ചെയ്തത് 1780 പോസ്‌കോ കേസുകള്‍

കേരളത്തില്‍ കുട്ടികള്‍ക്ക് രക്ഷയില്ല; ഈ വര്‍ഷം രജിസ്റ്റ് ചെയ്തത് 1780 പോസ്‌കോ കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും കൂടി വരുന്നതായി സംസ്ഥാന ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോയുടെ കണക്ക്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉള്ളത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്കും ആശങ്കയുണ്ടാക്കും വിധം സംസ്ഥാനത്ത് കൂടുന്നു എന്നാണ് പഠനം

2015 ല്‍കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1560 പോക്‌സോ കേസുകള്‍. 2016 ല്‍ ഇത് 2090 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രമുള്ള കണക്കെടുത്താല്‍ പോലും 1780 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ ബലാല്‍സംഗക്കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നതാണ് . 2015 ല്‍ രജിസ്റ്റര്‍ ചെയ്തത് 720 കേസ്. അടുത്ത വര്‍ഷം 925 ആയി . 2017 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം 90 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും കാരണം പോലും അറിയാത്ത ആത്മഹത്യകള്‍ക്ക് മുന്നില്‍ കേരളം പകച്ച് നില്‍ക്കുന്‌പോഴാണ് കുട്ടികളുടെ ആത്മഹത്യ കണക്കുകള്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. അതില്‍ തന്നെ പെണ്‍കുട്ടികളാണ് കൂടുതല്‍.
2014 ല്‍ മൊത്തം ആത്മഹത്യകളില്‍ 24.8 ശതമാനം സ്തീകള്‍,ഇതേ വര്‍ഷം 18 വയസ്സ് വരെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ കണക്കെടുത്താല്‍ 56.06 ശതാനം. 2015 ല്‍ ഇത് യഥാക്രമം 24.23 ശതമാനവും 50 ശതമാനവുമായിരുന്നു. 2016 ല്‍ സ്ത്രീകളുടെ ആത്മഹത്യാ കണക്ക് 22.97 ശതമാനം. പക്ഷെ പെണ്‍കുട്ടികളുടെ ആത്മഹത്യാ കണക്ക് 57.85 ശതമാനമായി ഉയര്‍ന്നു. കുട്ടികളില്‍ കൂടി വരുന്ന ആത്മഹത്യാ പ്രവണതയുക്കുള്ള പരിഹാരമെന്ന നിലയില്‍ വിടരും മുന്‍പെ കൊഴിയുന്ന മൊട്ടുകള്‍ എന്ന പേരില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടിക്കൊരുങ്ങുകയാണ് സാമൂഹ്യ സുരക്ഷാ വകുപ്പ്.

Leave a Reply

Your email address will not be published.