അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

64-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി. കാസര്‍കോട് സര്‍ക്കിള്‍ സഹകരണയൂണിയന്റേയും വിവിധ സഹകരണസംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു.കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ -പ്രബന്ധരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു.
ജില്ലാ മൊത്തവ്യാപാരവിതരണ സഹകരണസംഘം ചെയര്‍മാന്‍ എ കെ നാരായണന്‍ കാസര്‍കോട് ജില്ലാ നിര്‍മ്മാണത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ വി കൃഷ്ണന്‍ തുളുനാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വൊര്‍കുഡ്‌ലു, മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ജാനകി, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി എം ജയകുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി എ പ്രകാശ് റാവു സംസാരിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ദിവാകരന്‍ സ്വാഗതവും സെക്രട്ടറി കെ ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് സഹകരണവകുപ്പ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ ഹമീദ് പതാക ഉയര്‍ത്തി. സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.