കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു. പൊതുസമൂഹത്തിന് ജാഗ്രതക്കുറവുണ്ട്

കുട്ടിക്കുറ്റവാളികള്‍ പെരുകുന്നു. പൊതുസമൂഹത്തിന് ജാഗ്രതക്കുറവുണ്ട്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

ജില്ലയിലും കുട്ടിക്കുറ്റവാളികള്‍ പെരുകുകയാണ്. 17കാരന്‍ 16കാരിയെ ഗര്‍ഭിണിയാക്കിയ സംഭവമടക്കം രാജ്യമാകമാനം കുട്ടിക്കുറ്റവാളികളുടെ കഥകള്‍ ഇന്ന് വാര്‍ത്തയേ അല്ലാതായിരിക്കുന്നു. വീട്ടമ്മയെ വരെ ബാലന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കഥ നാം കേട്ടു തരിച്ചു നിന്നിട്ടുണ്ട്. 17കാരന്‍ 16കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം തീരുമാനിച്ചുവെങ്കിലും രണ്ടു പേര്‍ക്കും നിയമം അനുവദിച്ച പ്രായം തികയാത്തതിനാല്‍ അതും നടന്നില്ല. പതിനേഴുകാരന്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നു. ജുനുവല്‍ കോടിതി നിശ്ചയിച്ച തുടര്‍ സംരക്ഷണ കേന്ദ്രത്തില്‍.

വെള്ളരിക്കുണ്ടില്‍ സമാനതകളുള്ള മറ്റൊരു കേസ് കഴിഞ്ഞ ആഴ്ചയുണ്ടായി.16കാരിയായിരുന്നു ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയായതു കാരണം പയ്യന്‍ ജയിലിലുമായി. നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധ ശിക്ഷ സുപ്രീം കോടതി കൂടി ശരിവെച്ചതാടെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട പതിനേഴുകാരനായ കുട്ടിക്കുറ്റവാളി മാത്രം രക്ഷപ്പെട്ട വാര്‍ത്തയും നാം വായിച്ചതാണ്. ജുനൈന്‍ കോടതി ഈ കുട്ടിക്കുറ്റവാളിയെ മുന്നു വര്‍ഷമാണ് ശിക്ഷിച്ചതെങ്കിലും എല്ലാം തട്ടിക്കിഴിച്ച് ഒരു വര്‍്ഷത്തിനു ശേഷം പുറത്തിറങ്ങാന്‍ സാധിച്ചു. 6 പ്രതികളില്‍ ഒരാള്‍ വിചാരണ കാലയളവില്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂങ്ങിമരിച്ചിരുന്നു.

ഓടുന്ന ബസിലിട്ട് നടന്ന പീഡനം സഹ്യമല്ലാതെ മരിച്ചു പോയ നിര്‍ഭയയുടെ മരണമൊഴി പ്രകാരം ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഈ കുട്ടിക്കുറ്റവാളിയായിരുന്നുവത്രെ. അന്ന് അയാള്‍ക്ക് പ്രായം 17 വയസ് മാത്രം. 2015 ഡിസംബറോടെ ശിക്ഷ പൂര്‍ത്തിയാക്കി ഈ യുവാവ് പൂറത്തിറങ്ങിയെങ്കിലും മരണ ഭയം മൂലം അതീവ രഹസ്യമായി ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയിലായിരുന്നു. ആറു മാസം അങ്ങനെ പോയി. പുറത്തിറങ്ങിയാല്‍ വധിക്കപ്പെടുമെന്ന് പോലീസ് ഉറപ്പിച്ചതോടെ അയാളെ ദക്ഷിണേന്ത്യയിലേക്ക് നടതള്ളി. അതു വഴി അയാള്‍ കേരളത്തിലുമെത്തി.

നമുക്കു മുന്നില്‍ ഒരു ഹോട്ടലില്‍ പോറോട്ടയിക്കുകയാണ് ഇന്ന് 22 വയസുകാരനായി തീര്‍ന്ന ആ കുട്ടിക്കുറ്റവാളി. ഹോട്ടല്‍ ഉടമ അടക്കം ഇനിയും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു രഹസ്യസത്യം. കാലം നടന്നു നീങ്ങുമ്പോഴും കഥകള്‍ കേട്ടു പഴകുമ്പോഴും കുട്ടിക്കുറ്റവാളികള്‍ പെരുകിക്കൊണ്ടിരിക്കുന്ന കാഴ്ച്ചക്കിടയിലൂടെയാണ് നമ്മളും കടന്നു പോകുന്നത്. കഞ്ചാവ് വില്‍പ്പനക്ക് കുട്ടികളെ ഉപയോഗപ്പെടുത്താന്‍ കാഞ്ഞങ്ങാടും പരിസരവും കൈവിട്ട കളി നടക്കുകയാണ്.

കുട്ടിക്കുറ്റവാളികളുടെ തുടര്‍ സംരക്ഷണ കേന്ദ്രങ്ങളുടെ അഭാവവും, അവിടെ വന്നു പെടുന്നവര്‍ തുടര്‍ന്നും കുറ്റവാളികളായി മാറുന്ന പൊതു സാഹചര്യവും നമ്മുടെ മുമ്പിലൂടെ കടന്നു പോവുകയാണ്. കുട്ടികളുടെ കൈയ്യില്‍ കഞ്ചാവ് പൊതു കൊടുത്തു വിട്ട് കുറ്റവാളി സംഘത്തിലേക്ക് റിക്രൂട്ടു ചെയ്യുകയാണ് ഇവിടെ ഏജന്റുമാര്‍. പിതാവ് മരണപ്പെട്ട ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി പെട്ടെന്ന് ബൈക്ക് വാങ്ങി വിലസുന്ന കാഴ്ച്ച നേര്‍ക്കാഴ്ച്ചയുടെ ശ്രദ്ധയില്‍ പെട്ടു. കൂടുതല്‍ മനസിലാക്കിയപ്പോള്‍ കൂട്ടത്തില്‍ രാഷ്ട്രീയ സ്വാധീനം വരെയുണ്ട്. കഞ്ചാവിന്റെ സ്വാധീനം കുട്ടികളില്‍ വരെ ലഹരിയുടെ പുകച്ചുരുളിടുകയാണ്. കൂട്ടത്തില്‍ സാമ്പത്തിക മെച്ചവും. നാടു നശിക്കാന്‍ വേറെന്തു വേണം.

കുറ്റം ചെയ്യുന്നവരെ തിരുത്താന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇപ്പോള്‍ 14 നിരീക്ഷണ ശാലകളുണ്ടെങ്കിലും മിക്കതും ബാലാരിഷ്ടതകള്‍ പിന്നിടാത്തവയാണ്. അഞ്ചൂറില്‍പ്പരം കുട്ടിക്കുറ്റവാളികളാണ് ഇന്ന് ്പരിശിലനം നേടാനായി ഇവിടെങ്ങളില്‍ പാര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അവര്‍ക്കവിടെ ക്രൂരമായ അപമാനവും, അന്യതാ ബോധവും അനുഭവപ്പെടുന്നതിലൂടെ കുറ്റവാസനയുള്ളവര്‍ ശരിയിലേക്കല്ല തുടര്‍ സഞ്ചാരം. രണ്ടു വര്‍ഷത്തിനിടയില്‍ 3,118 കുട്ടികളെ വിവിധ ക്രിമിനല്‍ കേസുകളില്‍ മാത്രം പിടികൂടിയിട്ടുണ്ടെന്നാണ് കണക്ക്. പെണ്‍കുട്ടികളും ഇതില്‍ പെടും. ഇവരില്‍ 20 ശതമാനം പേരും വീണ്ടും കുറ്റം ചെയ്യുന്നത് തുടരുന്നതായി തെളിയിക്കപ്പട്ടിട്ടുണ്ട്.

ദുര്‍ഗുണ പാഠശാലയില്‍ പ്രവേശിക്കപ്പെട്ടു കഴിഞ്ഞാല്‍ കുട്ടികള്‍ തിരിച്ചു വരുമ്പോള്‍ മാന്യ ജിവിതത്തിലേക്ക് തിരിച്ചു വരുമെന്ന കണക്കുകൂട്ടല്‍ പാഴാവുകയാണ്. കുറ്റം ആവര്‍ത്തിക്കുന്നവരെ നിരീക്ഷണ ശാലയില്‍ പാര്‍പ്പിച്ച് വീണ്ടും പരിശീലിപ്പിക്കുന്നു. വടക്കന്‍ ജില്ലകളില്‍ കണ്ണൂര് മാത്രമാണ് അതിനുള്ള സൗകര്യം. നാലു മുതല്‍ ആറു മാസം വരെയാണ് ഇവിടെ പാര്‍പ്പിക്കുക. ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടാല്‍ പോലും അവര്‍ക്ക് വേഗത്തില്‍ ജാമ്യം തരപ്പെടുന്നു എന്നതിനുള്ള ഉദാഹരണമാണ് നിര്‍ഭയിലെ മേലേ സൂചിപ്പിച്ച കുട്ടിക്കുറ്റവാളി. ജനുവരി 2017 വരെയുള്ള കണക്ക് പ്രകാരം നമ്മുടെ ജില്ലയില്‍ 112 കേസുകളിലായി 82 കുട്ടിക്കുറ്റവാളികളെ സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. ഈ കണക്ക് പൊതു സമൂഹം ഗൗരവകരമായി കണക്കിലെടുക്കണം.

Leave a Reply

Your email address will not be published.