മന്ത്രിസഭായോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

മന്ത്രിസഭായോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: ഭൂമി കൈയേറ്റ വിഷയത്തില്‍ ആരോപണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ രാജി സന്നദ്ധത അറിയിച്ച് മന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തിലാണ് തോമസ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുന്നോട്ട് വെച്ചിരിക്കുന്നത്.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.