കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കാസര്‍കോട്: കുറ്റകൃത്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സമാഹരിച്ച് അന്വേഷണത്തിന് പുതിയ മുഖം നല്‍കാന്‍ പോലീസ്. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ഉപയോഗിച്ച് കുറ്റകൃത്യം അതത് സ്ഥലത്തുവെച്ച് ശേഖരിക്കാനാണ് (ക്രൈംമാപ്പിങ്) തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചുതലങ്ങളില്‍ പുതിയ സംവിധനം പ്രവര്‍ത്തിപ്പിക്കാനാകും. ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി. ഇന്‍സ്‌പെക്ടര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സംവിധാനം ഉപയോഗിക്കാനാകും.

സംവിധാനം ഉപയോഗിക്കുന്നത് സിവില്‍ പോലീസ് ഓഫീസര്‍മാരെ പഠിപ്പിക്കുന്നതിനുള്ള ക്ലാസ് ഇപ്പോള്‍ നടക്കുകയാണ്. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ശ്രീനാഥ് ക്ലാസ് കൈകാര്യം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് പി.പ്രേംകുമാര്‍, കംപ്യൂട്ടര്‍ സെല്‍ എസ്.ഐ. രവി കൈതപ്രം, ഡി.സി.ആര്‍.ബി. എസ്.ഐ. അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.