ഗര്‍ഭഛിദ്രം നിരോധനം; ബ്രസീലില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധം

ഗര്‍ഭഛിദ്രം നിരോധനം; ബ്രസീലില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധം

റിയോ ഡി ജനീറോ: ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിരോധിക്കാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കനത്ത പ്രതിഷേധം.
ആയിരക്കണക്കിന് സ്ത്രീകള്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ തെരുവിലിറങ്ങി. ഗര്‍ഭചിദ്രം അനുവദിക്കാനാകില്ലെന്ന നീക്കത്തിനെതിരെയാണ് പ്രതിഷേധം.

ഗര്‍ഭം ധരിക്കുന്നതിലൂടെയും പ്രസവിക്കുന്നതിലൂടെയും അമ്മയുടെ ജീവന്‍ അപകടത്തിലാകുക, ലൈംഗികാതിക്രമത്തിനിരയായി ഗര്‍ഭിണിയാവുക തുടങ്ങിയ സാഹചര്യങ്ങളില്‍ പോലും ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കില്ല എന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. നേരത്തെ ലൈംഗികാതിക്രമത്തിന്റെ ഭാഗമോ അമ്മയുടെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യത്തിലോ ഭ്രൂണത്തിന് വളര്‍ച്ചയില്ലാതെ വന്നാലോ അബോര്‍ഷന്‍ നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നു.

ഭരണ ഘടനയില്‍ ഭേദഗതി വരുത്തി ഇത് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം,മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെങ്കില്‍ മാത്രമേ ഭരണഘടനാ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന് സാധിക്കുകയുള്ളു. ബ്രസീലില്‍ ഓരോ വര്‍ഷവും രഹസ്യ കേന്ദ്രങ്ങളില്‍ 10 ലക്ഷത്തോളം ഗര്‍ഭചിദ്രം നടക്കുന്നുണ്ട്. അശാസ്ത്രീയ ഗര്‍ഭഛിദ്ര ശസ്ത്രക്രിയമൂലം ആയിരക്കണക്കിന് സ്ത്രീകള്‍ മരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.