അനധികൃതമായി ചെങ്കല്‍ ഖനനം:  റവന്യൂസംഘം നാലുലോറികള്‍ പിടികൂടി

അനധികൃതമായി ചെങ്കല്‍ ഖനനം:  റവന്യൂസംഘം നാലുലോറികള്‍ പിടികൂടി

ഇരിട്ടി: കല്യാട്ടുനിന്ന് റവന്യൂസംഘം നടത്തിയ പരിശോധനയില്‍ അനധികൃതമായി ചെങ്കല്‍ ഖനനം നടത്തി ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാലുലോറികള്‍ പിടികൂടി. ഇത് പോലീസിന് കൈമാറി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖനനം നിരോധിച്ച കല്യാട് വില്ലേജിലെ 44/4 സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയിലെ മൂന്ന് ചെങ്കല്‍പണകളില്‍നിന്നാണ് മൂന്നുലോറികള്‍ പിടികൂടിയത്.

മറ്റൊരു ലോറി ഊരത്തൂരില്‍നിന്നുമാണ് പിടികൂടിയത്. ജിയോളജിവകുപ്പിന്റെ അനുമതിയില്ലാതെയും പാസില്ലാതെയുമാണ് ഖനനവും കടത്തലും നടത്തുന്നത്. ഇരിട്ടി താലൂക്ക് ഹെഡ്ക്വട്ടേഴ്‌സ് തഹസില്‍ദാര്‍ കെ.ജെ.ചാക്കോ, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ലക്ഷ്മണന്‍, താലൂക്ക് ജീവനക്കാരായ പ്രകാശന്‍, പ്രസാദ്, പുരുഷോത്തമന്‍, ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.