നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ഇന്ന് പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് വനിതാ പൊലീസും സംഘവും കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് വടകര ഗവ. ജില്ലാ ആശുപത്രിയിലത്തെിച്ചു.

തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചശേഷം കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലിനു ഹോട്ടലുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നവരാണ് റോഡരികില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. ബൈക്കില്‍ സഞ്ചരിച്ച യുവതിയും യുവാവുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. ഇവര്‍ രാത്രി പല തവണ ടൗണിലൂടെ ബൈക്കില്‍ കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.