പ്രമേഹം; സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

പ്രമേഹം; സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനവും പ്രമേഹരോഗബാധിതരാണെന്നും പകുതിയിലേറെയും സ്ത്രീകളാണെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബോധവത്കരണ പരിപാടി. പ്രമേഹദിനാചരണത്തിന്റെ ഭാഗമായാണ് ‘സ്ത്രീകളും പ്രമേഹവും’ എന്ന വിഷയത്തില്‍ ബോധവത്കരണപരിപാടി സംഘടിപ്പിച്ചിച്ചത്.

കേരളത്തിലെ ഗ്രാമീണസ്ത്രീകളിലാണ് പുരുഷന്മാരെക്കാള്‍ പ്രമേഹരോഗികള്‍ കൂടുതല്‍. കൃത്യമായ വൈദ്യപരിശോധനകള്‍ നടത്താത്തതും വ്യായാമത്തിന്റെ കുറവും തെറ്റായ ഭക്ഷണശീലവുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ. കെ.നാരായണനായ്ക് പ്രമേഹദിന സന്ദേശം നല്‍കി. ജില്ലയില്‍ നടപ്പാക്കുന്ന പ്രമേഹ പ്രതിരോധ പദ്ധതിയെക്കുറിച്ച് പി.ശിവകുമാര്‍ (കെ.ഡി.പി.പി.) വിശദീകരിച്ചു. കെ.പി.ജയബാലന്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, അജിത്ത് മാട്ടൂല്‍, ഇ.കെ.പദ്മനാഭന്‍, ഡോ. ആര്‍.കെ.സുമ, ഡോ. രേഖ, നൈല്‍ കോട്ടായി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.