തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കും

തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കും

തിരുവനന്തപുരം: കേരളത്തെ അന്ധകാരത്തിന്റെ ലോകത്ത് നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണിത്.

പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനായി റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനേയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനേയും ചുമതലപ്പെടുത്തി.

ഇതോടൊപ്പം കേരളത്തിന്റെ നവോത്ഥാന ഭാവിക്ക് തുടക്കം കുറിച്ച സ്വാമി വിവേകാന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125ആം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ ആഘോഷങ്ങള്‍ നടത്താനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

Your email address will not be published.