മണിപ്പുരില്‍ തീവ്രവാദ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ തീവ്രവാദ ആക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ചണ്ഡേല്‍: മണിപ്പുരിലെ അസം റെജിമെന്റില്‍ തീവ്രവാദ ആക്രമണം. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
മണിപ്പൂരിലെ സജിക് തമ്പാക്കില്‍ നടന്ന അക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും, ഒരു AK47, രണ്ട് സ്‌ഫോടന ഉപകരണങ്ങള്‍ എന്നിവ സേന പിടിച്ചെടുക്കുകയും ചെയ്തു.

ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published.