തോമസ് ചാണ്ടി രാജിവെച്ചു

തോമസ് ചാണ്ടി രാജിവെച്ചു

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. ഇനിയും മന്ത്രിയായി തുടരാന്‍ താനില്ലെന്ന് ചാണ്ടി വ്യക്തമാക്കി. സ്വകാര്യ വാര്‍ത്ത ചാനലിന്റെ ഫോണ്‍ കെണിയില്‍ കുടുങ്ങി എ കെ ശശീന്ദ്രന്‍ രാജിവച്ചതോടെയാണ് തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനത്തെത്തിയത്.

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ തോമസ്ചാണ്ടിയുടെ രാജികത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
കേവലം 9 മാസങ്ങള്‍ക്കകം തന്നെ ചാണ്ടി പടിയിറങ്ങുമ്‌ബോള്‍ പകരക്കാരനായി ശശീന്ദ്രന്‍ എത്തുമോയെന്നതാണ് കാത്തിരുന്ന് കാണാനുള്ളത്.

കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയെങ്കിലും തോമസ് ചാണ്ടിക്ക് രക്ഷയുണ്ടായില്ല. മാത്രമല്ല ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് രാജി ആസന്നമായത്. സംസ്ഥാന മന്ത്രി തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജിയുമായി വരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.