യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂര്‍: ചെറുപ്പറമ്പ് ചിറ്റാരിതോടില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി വീട്ടില്‍ നിന്ന് ടൗണിലേക്ക് ഇന്നോവ കാറില്‍ പോകുമ്പോള്‍ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംമ്പെറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു.

ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയില്‍ പ്രാഥമിക ശുശ്രുഷ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published.