ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനസമ്മതന്‍ മോദി തന്നെ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനസമ്മതന്‍ മോദി തന്നെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയാര്‍ന്ന നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍വേ ഏജന്‍സിയായ ‘പ്യൂ’വാണ് ഇതു സംബന്ധിച്ച് വിവരശേഖരണം നടത്തിയത്. രാജ്യത്തെ 2464 രാഷ്ട്രീയ പ്രവര്‍ത്തകരെ ആസ്പദമാക്കി നടത്തിയ സര്‍വേയിലാണ് മോദി ഒന്നാം സ്ഥാനം നില നിര്‍ത്തിയത്.

നോട്ട് നിരോധനവും, ജി.എസ്.ടിയുമടക്കം മോദി നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകിയെന്നും, ഇതാണ് മോദിയെ ജനപ്രീതിയാര്‍ന്ന നേതാവായി നിലനിറുത്തിയതെന്നും സര്‍വേ പറയുന്നു. 88 ശതമാനം ജനസമ്മതി നേടിയ മോദിയേക്കാള്‍ 30 പോയിന്റ് പിറകിലാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനം. 58 ശതമാനം വോട്ടുകളാണ് രാഹുലിന് ലഭിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 57 ശതമാനവും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് 39 ശതമാനവും വോട്ടാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.