മാനുഷിയുടെ വിജയം ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ വിജയം കൂടിയാണ്

മാനുഷിയുടെ വിജയം ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ വിജയം കൂടിയാണ്

മാനുഷിയുടെ വിജയം രാജ്യത്തെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ചണ്ഡീഗഡ് വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ന്‍. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലോകസുന്ദരിപട്ടം നേടിത്തന്ന മാനുഷിയെ മന്ത്രി അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ ശരിയായ ദിശയിലാണെന്ന് ഉറപ്പിക്കുന്നതാണ് മാനുഷിയുടെ വിജയമെന്നും അവര്‍ പറയുന്നു. സ്ത്രീ പുരുഷലിംഗനുപാതത്തില്‍ ഏറ്റവും പിറകില്‍ നിന്നിരുന്ന ഹരിയാണയിലാണ് ഇതുമായി ബദ്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നത്. ആയിരം ആണ്‍കുട്ടികള്‍ക്ക് 937 പെണ്‍കുട്ടികളാണ് ഹരിയാണയില്‍ ഉള്ളത്.

മാനുഷിയുടെ വിജയം സംസ്ഥാനത്തെ അന്തരീക്ഷത്തില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കും. മാനുഷിയുടെ വിജയം മറ്റു പെണ്‍കുട്ടികളെയും ശാക്തീകരിക്കുകയും അവരുടെ ഭാവിയെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് കവിത അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ വികസനത്തിനായി പ്രയത്‌നിക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും. കവിത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.