റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ പതിപ്പുമായി ‘ചാര്‍ക്കോള്‍’

റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ പതിപ്പുമായി ‘ചാര്‍ക്കോള്‍’

ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുന്ന ബുള്ളറ്റിന് ചോപ്പര്‍ പരിവേഷവുമായി കസ്റ്റം സ്ഥാപനം ഒര്‍നിന്തോപ്റ്റര്‍ ഡിസൈന്‍സ് എത്തിയിരിക്കുന്നു.റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350യിലാണ് തങ്ങളുടെ ചോപ്പര്‍ മുഖത്തെ ഒര്‍നിന്തോപ്റ്റര്‍ പരീക്ഷിച്ചിരിക്കുന്നത്.

‘ചാര്‍ക്കോള്‍’ എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്ന പേര്.കാഴ്ചയില്‍ ചോപ്പറിനു സമാനമാണ് മോഡല്‍ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുന്ന ബുള്ളറ്റിന് ചോപ്പര്‍ പരിവേഷവുമായി കസ്റ്റം സ്ഥാപനം ഒര്‍നിന്തോപ്റ്റര്‍ ഡിസൈന്‍സ് എത്തിയിരിക്കുന്നു.റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350യിലാണ് തങ്ങളുടെ ചോപ്പര്‍ മുഖത്തെ ഒര്‍നിന്തോപ്റ്റര്‍ പരീക്ഷിച്ചിരിക്കുന്നത്. ‘ചാര്‍ക്കോള്‍’ എന്നാണ് കസ്റ്റം

മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്ന പേര്.കാഴ്ചയില്‍ ചോപ്പറിനു സമാനമാണ് മോഡല്‍. മോട്ടോര്‍സൈക്കിളിന്റെ മസ്‌കുലാര്‍ ടിയര്‍ഡ്രോപ് ടാങ്കിനോട് നീതിപുലര്‍ത്തുന്നതാണ് കസ്റ്റം ട്വിന്‍ ഹെഡ്‌ലാമ്പുകള്‍.കസ്റ്റം ഹാന്‍ഡില്‍ബാറും  ഒതുങ്ങിയ സീറ്റും ചാര്‍ക്കോളിന്റെ ഡിസൈനിലെ പ്രത്യേകതകളാണ്. ഫ്യൂവല്‍ ടാങ്കിനും സീറ്റിനും ലഭിച്ച ലെതര്‍ സ്‌ട്രൈപുകള്‍ ചാര്‍ക്കോളിന്റെ വിന്റേജ് ലുക്കിന് കരുത്ത് പകരുന്നു.

ടെയില്‍ ലൈറ്റാണ് മോട്ടോര്‍സൈക്കിളിന്റെ റിയര്‍ ഡിസൈന്‍ സവിശേഷത. ചാര്‍ക്കോളിന്റെ വശത്ത് ഒരുങ്ങിയ സ്വിംഗ് ആമിലാണ് നമ്ബര്‍ പ്ലേറ്റ് ഒരുക്കിയിരിക്കുന്നത്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇലക്ട്ര 350യില്‍ ഉള്‍പ്പെടുന്നത്. 5,250 rpmല്‍ 19.8 bhp കരുത്തും 4,000 rpmല്‍ 28 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കുന്നത്. വീതിയേറിയ ടയറും, ബ്ലാക് അലോയ് വീലുകളും ചാര്‍ക്കോളിന്റെ ചോപ്പര്‍ പരിവേഷത്തിന് കരുത്ത് നല്‍കുന്നത്.

Leave a Reply

Your email address will not be published.