എറണാകുളത്ത് ഒന്നര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു

എറണാകുളത്ത് ഒന്നര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസ്സുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് ഉച്ചയ്ക്ക് വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് വലിച്ച് പുറത്തിടുകയായിരുന്നു. ആക്രമണത്തില്‍ കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.

Leave a Reply

Your email address will not be published.