മാതൃദിനാഘോഷവും ചികിത്സാധന സഹായവിതരണവും നടത്തി

മാതൃദിനാഘോഷവും ചികിത്സാധന സഹായവിതരണവും നടത്തി

പടന്നക്കാട് : ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രിയസഹോദരങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി മാതൃദിനാഘോഷവും ചികിത്സാധന സഹായവിതരണവും നടത്തി. മാതൃദിനാഘോഷം കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാ ന്‍ ജോസ് കൊട്ടാരം അദ്ധ്യക്ഷനായി. ഫുഡ് കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ഗീത ചികിത്സാധനസഹായം വിതരണം ചെയ്തു. രോഗികള്‍ക്കുള്ള വസ്ത്രവിതരണം ജെയിംസ് ചവണിയാങ്കല്‍ നിര്‍വ്വഹിച്ചു. റെലജു കൊല്ലംപറമ്പില്‍ , സാറ്റോ ഒഴുകയില്‍, ഗോകുനാനന്ദന്‍, ജോഷി മുതിരക്കാല, ചേച്ചമ്മ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.