സെക്രട്ടേറിയറ്റ് സൊസൈറ്റി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

സെക്രട്ടേറിയറ്റ് സൊസൈറ്റി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

സെക്രട്ടേറിയറ്റ് ഹൗസിങ് സഹകരണ സംഘത്തില്‍ ഭാവന വായ്പയുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി രവീന്ദ്രന്‍ നായരെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറയുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഭാവന വായ്പ നല്‍കാനായി രൂപീകരിച്ച സൊസൈറ്റിയിലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പ് തുടര്‍ന്ന് വന്നത്.വ്യാജ പേരുകളില്‍ അംഗത്വമെടുത്ത ശേഷം വ്യാജ സെര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഭവന വായ്പ അനുവദിച്ചതായി രേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published.