കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബില സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബില സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, സ്മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ബി.കെ. മോദി, രാജ്യത്തെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ സി.ഇ.ഒ.മാര്‍, സി.എഫ്.ഒ.മാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മികച്ച ഭരണത്തിലൂടെ 2022-ല്‍ പുതിയൊരു ഇന്ത്യയ്ക്കു രൂപം നല്‍കുന്ന കമ്പനി സെക്രട്ടറിമാര്‍ എന്നതാണ് ഇത്തവണത്തെ ത്രിദിന വാര്‍ഷിക സമ്മേളനത്തിന്റെ പ്രമേയം.

മികച്ച രീതിയിലുള്ള കോര്‍പറേറ്റ് ഭരണത്തിനായി കഴിഞ്ഞ 50 വര്‍ഷമായി വഴികാട്ടുന്ന ഐ.സി.എസ്.ഐ.യുടെ പ്രവര്‍ത്തനങ്ങളെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. മികച്ച ഭരണ ക്രമങ്ങളോടെ 2022 ല്‍ പുതിയൊരു ഇന്ത്യയ്ക്കു രൂപം നല്‍കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടും അതിന്റെ പ്രവര്‍ത്തകരും നല്‍കി വരുന്ന സംഭാവനയേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

കോര്‍പറേറ്റ് ഭരണ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു മുന്‍ഗണന നല്‍കിക്കൊണ്ട് നമ്മുടെ കമ്പനികളിലെ നടപടിക്രമങ്ങള്‍ പുനര്‍നിര്‍വ്വചിക്കുന്നതിനാണ് ഐ.സി.എസ്.ഐ. ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ശ്യാം അഗ്രവാള്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കോര്‍പറേറ്റ് ഭരണ കോഡ് എന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു. കമ്പനി സെക്രട്ടറിമാരെ പരിശീലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രംഗത്തെ ഏക അംഗീകൃത സ്ഥാപനമാണ് ഐ.സി.എസ്.ഐ. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച ഭരണ ക്രമം നടപ്പാക്കുന്നതില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്ന ഹരിത പ്രോട്ടോക്കോളിനെ പ്രശംസിച്ച അദ്ദേഹം ഈ നീക്കങ്ങള്‍ നമ്മുടെ രാജ്യത്തേയും ഭൂമിയെ മൊത്തത്തില്‍ തന്നെയും മെച്ചപ്പെടുത്തുന്നതിനു സഹായകമാകുമെന്ന് അഭിപ്രായപ്പെട്ടു.

സൗകര്യപ്രദമായ രീതിയില്‍ ബിസിനസ് ചെയ്യുന്ന രംഗത്തെ ആഗോള മുന്‍നിരക്കാര്‍ എ്ന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതില്‍ കമ്പനി സെക്രട്ടറിമാര്‍ക്ക് മുഖ്യ പങ്കു വഹിക്കാനുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സ്മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ബി.കെ. മോദി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.