ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വിലകുറഞ്ഞു

ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വിലകുറഞ്ഞു

വാവെയുടെ ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന് നേരത്തെ 17,999 ആയിരുന്നു. ഇന്ത്യയില്‍ ഈ ഫോണിന് ഇപ്പോള്‍ 15,000 രൂപയായി കുറഞ്ഞു. ഹോണര്‍ 8 ലൈറ്റ് സ്മാര്‍ട്ട് ഫോണിന്റെ ഇരുവശത്തും നനവ് പിടിക്കാത്ത വിധമുള്ള 2.5 ഡി വാട്ടര്‍ ഡ്രോപ് ലെറ്റ് ഗ്ലാസ് ഡിസൈനാണുള്ളത്. പിന്നിലായി ഒരു ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുണ്ട്.

2.1 GHz ഒക്ടാകോര്‍ കിരിന്‍ 655 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് 7 ന്യൂഗട്ടില്‍ അധിഷ്ടിതമായ കമ്പനിയുടെ ഇഎംയുഐ 5.0 ആണ് ഫോണിലുള്ളത്. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക. 12 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയും ഓണര്‍ 8 ലൈറ്റിനുണ്ട്. 3000 mAh ന്റേതാണ് ബാറ്ററി. നാല് ജിബി റാമില്‍ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണിനുണ്ടാവും. ഇത് 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. നാല് ഉപകരണങ്ങള്‍ വരെ ഒരേ സമയം ബന്ധിപ്പിക്കാന്‍ സാധിക്കുന്ന വൈഫൈ സംവിധാനം ഈ ഫോണിനുണ്ട്.

Leave a Reply

Your email address will not be published.