വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

കൊച്ചി: പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങളായ അമല പോളിനും ഫഹദിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ്.

അമല ഉപയോഗിക്കുന്ന പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് വ്യാജ വിലാസമാണെന്ന് കണ്ടെത്തിയിരുന്നു പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി 20 ശതമാനം നികുതി അടയ്ക്കണമെന്നാണ് ചട്ടം.

Leave a Reply

Your email address will not be published.