ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂളില്‍ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂളില്‍ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം ബി ഹനീഫ് അധ്യക്ഷത വഹിച്ചു. ഹംസ പാലക്കി പാരന്റിംഗ് ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സത്യന്‍, ലയണ്‍സ് ക്ലബ്ബ് റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത്, മുന്‍ പി ടി എ പ്രസിഡന്റ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.