പൊണ്ണത്തടി കുറക്കാന്‍ കറുവപ്പട്ട

പൊണ്ണത്തടി കുറക്കാന്‍ കറുവപ്പട്ട

പൊണ്ണത്തടി ഒരു പ്രശ്‌നമാണോ നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന കറുവപ്പട്ട നിസ്സാരക്കാരനല്ലെന്നാണ് കണ്ടെത്തല്‍. കറുവപ്പട്ടക്ക് പൊണ്ണത്തടി മാറ്റാന്‍ കഴിവുണ്ടെന്നാണ് യു.എസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമിതവണ്ണം മൂലം രോഗിയായി തീര്‍ന്നവര്‍ക്കും വണ്ണം കുറക്കാന്‍ പരീക്ഷിച്ച മരുന്നുകള്‍ കഴിച്ച് രോഗികളായവര്‍ക്കും ആശ്വസിക്കാവുന്ന വാര്‍ത്തയാണിത്. മെറ്റാബോളിസം വര്‍ധിപ്പിച്ച് ശരീരത്തില്‍ അടിയുന്ന കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കറുവപ്പട്ടക്ക് സാധിക്കുമത്രെ. നേരത്തേ നടന്ന പരീക്ഷണങ്ങളില്‍ കറുവപ്പട്ടയുടെ എണ്ണക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.

മനുഷ്യരില്‍ ഇതെത്രമാത്രം ഫലപ്രദമാണെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് യു.എസിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ജുന്‍ ഫു പറഞ്ഞു. കറുവപ്പട്ടയുടെ എണ്ണക്ക് ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ നേരിട്ട് നശിപ്പിക്കാന്‍ കഴിയുമെന്ന പഠനഫലം മെറ്റാബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവരിലും വ്യത്യസ്ത തൂക്കമുള്ളവരിലും നടത്തിയ പരീക്ഷണത്തിലെല്ലാം വിവിധ കോശങ്ങളെ നശിപ്പിക്കാനും ഉത്തേജിപ്പിക്കാനും കഴിയുമെന്നും മെറ്റാബോളിസം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായി കറുവപ്പട്ട ഔഷധമായി ഉപയോഗിക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായതിനാല്‍ മറ്റു പാര്‍ശ്വഫലങ്ങളുമില്ല. അതിനാല്‍തന്നെ ഭക്ഷണക്രമത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Leave a Reply

Your email address will not be published.