കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകൂ: കുമ്മനം

കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകൂ: കുമ്മനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ വച്ച് ഹാദിയ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതൊക്കെ കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഔദ്യോഗിക നിലപാടാകൂയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹാദിയ സുപ്രീം കോടതിയില്‍ പറയുന്നത് കൂടി കേള്‍ക്കണം.

ഇത് പ്രണയ വിവാഹം മാത്രമല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഹാദിയയുടെ അച്ഛന് പറയാനുള്ളത് കൂടി കേള്‍ക്കണം. ഇക്കാര്യം സുപ്രീം കോടതി ഉചിതമായി പരിഗണിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.