എന്റെ തളങ്കര; ലോഗോ പ്രകാശനം ചെയ്തു

എന്റെ തളങ്കര; ലോഗോ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി – കാസറഗോഡ് തളങ്കര മുസ്ലിം ജമാഅത്ത് 2018 ജനുവരി ഒന്നിന് അബുദാബി ഹെരിട്ടേജ് പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത്തെ ‘എന്റെ തളങ്കര’ കുടുംബ സംഗമത്തിന്റെ ലോഗോ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് ബാഷ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഊദ് ഖാസിലേന് നല്‍കി നിര്‍വ്വഹിച്ചു. യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. പരിപാടിയില്‍ നാട്ടില്‍ അന്യം നിന്ന് പോകുന്ന വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ബാഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ സെക്രട്ടറി, എന്‍ എം അബദുല്ല സ്വാഗതം പറഞ്ഞു. ഡോക്ടര്‍ മൊയ്തീന്‍, ടി എസ് ഏ ഗഫൂര്‍ ഹാജി, മൊയ്തീന്‍ പള്ളിക്കാല്‍,ഹബീബ് കൊട്ട,, സിയാദ് തെരുവത്ത്, സാബിത്ത് ബാങ്കോട്, ഹക്കീം ഹംസ,ബദുറൂ ഹൊന്നമൂല, സത്താര്‍ ഉടുപ്പി,അന്തുക്കു, നൂറു ബാങ്കോട്, ശംശുദ്ദീന്‍,അബദുനാസര്‍ ബായിക്കര എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.