സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം നല്‍കി

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം നല്‍കി

പുല്ലൂര്‍: സംസ്‌കൃതി പുല്ലൂര്‍ കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് രാജേഷ് കരിപ്പാല്‍, കൗമാര ചെറുകഥാ പുരസ്‌കാരത്തിന് അശ്വിന്‍ ചന്ദ്രന്‍ പുല്ലൂര്‍, അരുണിമ മുണ്ടക്കണ്ടം എന്നിവര്‍ അര്‍ഹരായി. പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ തുറമുഖ ഡേയറക്ടര്‍. എച്ച്. ദിനേശ് പുരസ്‌കാരം വിതരണം ചെയ്തു.

തുടര്‍ന്ന് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പി.ജനാര്‍ദ്ദനന്‍ അധ്യക്ഷനായി, ബി.രത്‌നാകരന്‍ മതിരമ്പാടി, രവീന്ദ്രന്‍ രാവണീശ്വരം, ബി.വസന്ത ഷേണായി, ബി.വി.വേലായുധന്‍, രാജു ചിത്താരി, ചന്ദ്രിക ടീച്ചര്‍, കെ.കുഞ്ഞമ്പു, ശശിധരന്‍ കണ്ണാങ്കോട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.