കംപ്യൂട്ടറില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാം

കംപ്യൂട്ടറില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാം

നിരന്തരമായി കംപ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും ഉപയോഗിക്കുന്നവരാണ് നമ്മള്‍ മിക്കവരും. എട്ടും ഒന്‍പതും മണിക്കൂറുകളില്‍ തുടര്‍ച്ചയായി കംപ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുന്നത് കാഴ്ചയെ ബാധിക്കും. ‘ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍’ എന്ന കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥത അനുഭവിക്കേണ്ടതായി വരുന്നവരാണ് ഏറെ പേരും. കണ്ണിലെ ഇത്തരം സ്‌ട്രെയിന്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം. നിരന്തരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടര്‍ സക്രീനില്‍ നിന്ന് ഏകദേശം ഒരു കൈ അകലത്തില്‍ ഇരിക്കുന്നതാണ് കാഴ്ചയ്ക്ക് നല്ലത്.
കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന സ്ഥലത്ത് അനുയോജ്യമായ ലൈറ്റുകള്‍ വേണം ഉപയോഗിക്കേണ്ടത്. ജോലിസ്ഥലത്തെ ലൈറ്റുകളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. ചെറിയ അക്ഷരങ്ങള്‍ വായിച്ചെടുക്കുന്നത് കണ്ണിന് വളരെ ആയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഫോണ്ട് സൈസ് കൂട്ടുന്നതാണ് ഉത്തമം. മണിക്കൂറുകള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആന്റിഗ്ലെയര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാവുന്നതാണ്. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ 20 മിനിറ്റ് കമ്ബ്യൂട്ടര്‍ ഉപയോഗിച്ചാല്‍ 20 സെക്കന്റ് നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണുകള്‍ക്ക് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published.