ജി.എസ്.ടി സഹകരണ ബാങ്കുകളുടെ ദുരിതം ആരു കാണാന്‍

ജി.എസ്.ടി സഹകരണ ബാങ്കുകളുടെ ദുരിതം ആരു കാണാന്‍

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

നോട്ടു നിരോധനം ഉയര്‍ത്തിയ പ്രതിസന്ധികള്‍ മിറകടക്കുന്നതിനു മുമ്പേ സകരണബാങ്കുകളുടെ തലക്കു മേല്‍ തൂങ്ങിയ വാളായി മാറി ജി.എസ്.ടി. നോട്ടു നിരോധനത്തിന്റെ പ്രഹരമേറ്റ് പൂട്ടിപ്പോകാതെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിനിടയിലാണ് കിട്ടയ മറ്റൊരു ഇടിവെട്ടാണിത്. ജി.എസ്.ടി വന്നതോടെ ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍ക്ക് ഇതേവരെയുണ്ടായിരുന്ന പല ഇളവുകളും നഷ്ടപ്പെട്ടു എന്ന പരിദേവനത്തില്‍ തുടങ്ങുന്നു പല സംഘങ്ങളുടേയും തകര്‍ച്ച. അതിനു പുറമെയാണ് എല്ലാ വിധ സഹകരണ സ്ഥാപനത്തിലും ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള പുതിയ നീക്കം.

ചിട്ടിയും പിഗ്മിയും വഴിയാണ് സാധാരണ ഗതിയില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ കഴിഞ്ഞു പോകാറ്. പിഗ്മി കലക്റ്റര്‍ക്ക് മുന്നു ശതമാനവും ചേര്‍ന്നവര്‍ക്ക് പലിശയനിത്തില്‍ നിശ്ചിതതങ്ങളായ ചെറുതുകകളും നല്‍കി സ്വരൂപിക്കുന്ന പണമാണ് അവരുടെ നിലനില്‍പ്പ്. ഇനിമുതല്‍ ചിട്ടി പിടിച്ചു വാങ്ങുന്ന സംഖ്യക്കും, പിഗ്മി കളക്ഷന്‍ പിന്‍വലിക്കുമ്പോഴും ജി.എസ്.ടിയുടെ പിടിവീണേക്കും. ഇതു നിലവില്‍ വന്നാല്‍ സഹകരണ സംഘങ്ങളുടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിക്കലായിരിക്കും ഫലം. അതിനു പുറമെ പൊതുമേഘലാ ബാങ്കുകള്‍ ഇപ്പോള്‍ ചുമത്തി വാങ്ങിക്കൊണ്ടിരിക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജു കൂടി സഹകരണ ധനകാര്യ മേഘലക്കു കൂടി ബാധമാക്കിയാല്‍ പല ചെറുകിട സ്ഥാനങ്ങള്‍ക്കും പൂട്ടു വീഴും. നാട്ടുകാരുടെ ചില്ലത്തുട്ടുകളിന്മേലാണ് ഇവിടെ പല ഗ്രാമീണസ്ഥാപനങ്ങളും നിലനില്‍ക്കുന്നതുതെന്ന സത്യം സര്‍ക്കാര്‍ ഉടനെ കേന്ദ്രത്തെ അറിയിക്കേണ്ടിയിരിക്കുന്നു.

വിപണിയിലെ പലിശ ഇനത്തിലുള്ള ഏറ്റക്കുറച്ചലുകളൊന്നും ബാധിക്കാത്തതിനാല്‍ ബാങ്കു നടത്തുന്ന ചിട്ടിക്ക് ഗ്രാമങ്ങളില്‍ ധാരാളം വരിക്കാറുണ്ടാകാറുണ്ട്. ചിട്ടി പിടിച്ചാല്‍ സര്‍ക്കാരിനു ജി.എസ്.ടി നല്‍കേണ്ടി വന്നാല്‍ അവര്‍ കൂട്ടങ്ങളായി നാടന്‍ ചിട്ടികളിലേക്ക് ചേക്കേറുകയായിരിക്കും ഫലം. അനധികൃത ചിട്ടി വ്യവസായം തഴച്ചു വളരാണ് ഇതു ഇടവരുത്തുക. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ കുതിപ്പും തടസപ്പെടും. നല്‍കുന്ന ചെക്കുകള്‍ക്കും ഫീസു ഈടാക്കിത്തുടങ്ങിയാല്‍ പൊതുമേഘലാ ബാങ്കും സഹകരണവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാതെ വരും. സഹകരണ പ്രസ്ഥാങ്ങളെ തളര്‍ത്തി ഭീമന്‍ ബാങ്കുകളിലേക്ക് ഇടപാടുകാരെ എത്തിക്കാനുള്ള തന്ത്രമായാണ് കേന്ദ്രത്തിന്റെ നീക്കത്തെ നോക്കികകാണേണ്ടിയിരിക്കുന്നത്. നോട്ടു നിരോധനത്തിനു ശേഷം സഹകരണ സ്ഥാപനങ്ങളില്‍ വിനിമയം കുറഞ്ഞിട്ടുമുണ്ട്. നിലനില്‍പ്പിനു തന്നെ ഭീഷണി നേരിടുന്ന ബാങ്കുകള്‍ക്ക് ജി.എസ്.ടി വന്നാല്‍ അതു കൂനിന്മേല്‍ കുരുവായി തീരും. നിരവധി സാധാരണക്കാരുടെ ഷേയറും, ഡിപ്പോസിറ്റും ചേര്‍ത്തു വെച്ചാണ് സഹകരണ ബാങ്കുകള്‍ ഓടുന്നത്. പ്രത്യേകി്ച്ച് കേരളത്തില്‍ ഇത്തരുണത്തിലുള്ള പ്രതിസന്ധി ജി.എസ്.ടി എന്ന ഓമമ്പേരില്‍ സാധാരണക്കാരനായ നിക്ഷേപകന്റെ കീശയെയാണ് ലക്ഷ്യമിടുന്നത്. വന്നു ചേരാനിരിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ മുന്നില്‍ കണ്ടു കൊണ്ട് ധനവകപ്പും, സഹകരണ വകുപ്പും ഏത്രയും വേഗത്തില്‍ കേന്ദ്ര നികുതി വകുപ്പുമായി സംസരത്തിലേര്‍പ്പെടേണ്ടതുണ്ട്. കേരളം ഇതേവരെ അതിനു മെനക്കെട്ടു കാണാത്തതില്‍ സാധാരണക്കാരായ ചെറു നിക്ഷേപര്‍ ഭീതിയിലും, ആശങ്കയിലുമാണ്.

Leave a Reply

Your email address will not be published.