രാജസ്ഥാനിലെ ഹോസ്റ്റലുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണം: സര്‍ക്കാര്‍

രാജസ്ഥാനിലെ ഹോസ്റ്റലുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണം: സര്‍ക്കാര്‍

ജയ്പുര്‍: രാജസ്ഥാനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ 800ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പാണ് പുതിയ ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു. രാവിലെ 7മണിക്ക് പ്രാര്‍ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്.

Leave a Reply

Your email address will not be published.